അമ്പലപ്പുഴ: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്. കല്ലേറില്‍ ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്ക് പറ്റി.
കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി പ്രജി ചന്ദ്രന് (33) യാത്രക്കാരനായ തിരുവനന്തപുരം തിരുമല രാജ് നിവാസില്‍ രാജുവിന്റെ മകന് ലിജിത്(30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വെള്ളിയാഴ്ചയാണ് ദേശീയപാതയില്‍ അമ്പലപ്പുഴ വളഞ്ഞവഴി ഭാഗത്തായിരുന്നു അപകടം നടന്നത്. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിന് അജ്ജാതന് കല്ലെറിയുകയായിരുന്നു. ബസിന്റെ ചില്ല് പൂര്‍ണമായും തകര്‍ന്നു. ചില്ല് തെറിച്ചാണ് ഡ്രൈവര്‍ക്ക് പരിക്കേറ്റത്.