ശ്രീനഗര്‍: ഭീകരര്‍ക്കായി ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യം നടത്തിവന്ന തിരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു.
ഭീകരവേട്ടയ്ക്കിറങ്ങിയ സുരക്ഷാ സേനയ്ക്കുനേരെ പ്രദേശവാസികള്‍ കല്ലേറു നടത്തിയതിനെ തുടര്‍ന്നാണ് തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്.
ആയിരത്തോളം സൈനികരെയും പൊലീസ് ഉദ്യോഗസ്ഥരെയുമാണ് ഓപ്പറേഷനു വേണ്ടി നിയോഗിച്ചിരുന്നത്. ഷോപ്പിയാനില്‍വച്ചാണ് കഴിഞ്ഞദിവസം യുവ സൈനികന്‍ ഭീകരരുടെ വെടിയേറ്റു വീരമൃത്യുവരിച്ചത്.
ഷോപ്പിയാനിലെ എല്ലാ ഗ്രാമങ്ങളിലെയും വീടുകളില്‍ കയറിയിറങ്ങി തിരച്ചില്‍ നടത്താനാണ് സൈന്യം തീരുമാനിച്ചിരുന്നത്. ഷോപ്പിയാനിലെ സൈന്‍പോറ മേഖലയിലാണ് ശക്തമായ തിരച്ചില്‍ നടത്തിയത്.
ഭീകരര്‍ ഒളിച്ചിരിക്കുന്ന കേന്ദ്രങ്ങള്‍ കണ്ടെത്താനായിരുന്നു നടപടി. ഇതിനിടെയാണ് കല്ലേറ് ഉണ്ടായത്. കൂടുതല്‍ സൈന്യത്തെ മേഖലയിലേക്ക് എത്തിച്ചുവെങ്കിലും നടപടി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവുണ്ടാകുകയായിരുന്നു.