stop film production

കൊച്ചി: തിയേറ്റര്‍ വിഹിതം പങ്കിടുന്നതിനെച്ചൊല്ലി നിര്‍മാതാക്കളും വിതരണക്കാരും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അടുത്ത മാസം 16 മുതല്‍ സിനിമ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചു.

തിയേറ്റര്‍ വിഹിതത്തിന്റെ പകുതി വേണമെന്നാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ആവശ്യം.

മുന്‍ ധാരണകള്‍ ഫെഡറേഷന്‍ അട്ടിമറിച്ചെന്നു നിര്‍മാതാക്കളും വിതരണക്കാരും കുറ്റപ്പെടുത്തി. സിനിമ നിര്‍മാണം നിര്‍ത്തിവച്ചതോടെ 20 ചിത്രങ്ങളുടെ റിലീസിങ് തടസപ്പെട്ടേക്കാനിടയുണ്ട്

Top