Stop saying Islam is a religion of peace: Taslima Nasreen

ദില്ലി: ധാക്ക ഭീകരാക്രമണത്തില്‍ അനുശോചിച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിമര്‍ശിച്ച് പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലീമ നസ്‌റീന്‍.

ധാക്ക ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് തസ്‌ലീമ അനുശോചനം അര്‍പ്പിച്ചു. പക്ഷെ രാജ്യത്തെ മതേതര ബ്ലോഗര്‍മാരും, വ്യക്തികളും ഹിന്ദുക്കളും ഇസ്‌ലാമിക് ഭീകരര്‍ കൊലപ്പെടുത്തിയപ്പോള്‍ അവര്‍ നിശബ്ദയായിരുന്നുവെന്ന് തസ്‌ലീമ പറഞ്ഞു.

ഇസ്‌ലാം സമാധാനത്തിന്റെ മതമാണെന്ന് ഇനി ഒരിക്കലും പറയരുതെന്ന് തസ്‌ലീമ അഭിപ്രായപ്പെട്ടു. ആഗോളതലത്തിലെ ഭീകരതയ്ക്ക് ബംഗ്ലാദേശ് വലിയ സംഭാവനയാണ് നല്‍കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.

പട്ടിണിയോ നിരക്ഷരതയോ അല്ല ജനങ്ങളെ തീവ്രവാദത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളെന്ന് തസ്‌ലീമ ചൂണ്ടിക്കാട്ടി. തീവ്രവാദത്തിന് ഇസ്‌ലാം മാത്രം മതിയെന്ന് അവര്‍ ആരോപിച്ചു.

Top