ന്യൂഡല്‍ഹി :അജണ്ടകള്‍ മാറ്റിവെച്ച് തുറന്നമനസ്സോടെ കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നത് ഉടന്‍ നിര്‍ത്തിവെയ്ക്കണം. വിഷയം പരിഹരിക്കാന്‍ സര്‍വ്വകഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.
കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ സംസാരിക്കുകായായിരുന്നു അദ്ദേഹം.
കശ്മീര്‍ ജനതയില്‍ വിശ്വാസം ഉണ്ടാക്കേണ്ടതുണ്ട്. അത് സര്‍ക്കാരിന്റെ സമീപനത്തില്‍നിന്ന് അവര്‍ക്ക് തിരിച്ചറിയാനാകണം. അത്തരം ഇടപെടലുകളാണ് സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്ന് യെച്ചൂരി പറഞ്ഞു.
കശ്മീര്‍ ജനതയ്‌ക്കെതിരെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.