കാത്തിരിപ്പിന് വിരാമം; പുതിയ ബിഎംഡബ്ല്യു K 1600B ഇന്ത്യയില്‍

ബിഎംഡബ്ല്യു മോട്ടോറാഡ് നിരയിലേക്ക് പുതിയ രണ്ട് അംഗങ്ങള്‍ കൂടി എത്തി.

ഗോവയില്‍ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യ ബൈക്ക് വീക്കില്‍ പുതിയ R നയന്‍ടി റേസര്‍, K 1600B ബാഗര്‍ മോട്ടോര്‍ സൈക്കിളുകളെ ബിഎംഡബ്ല്യു അവതരിപ്പിച്ചു.

29 ലക്ഷം രൂപയാണ് പുതിയ ബിഎംഡബ്ല്യു K 1600B ബാഗറിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി). K 1600GT യെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ K 1600B ബാഗറിനെ ബിഎംഡബ്ല്യു ഒരുക്കിയിരിക്കുന്നത്.

ആരാധകരുടെ ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് പുതിയ ടൂറിംഗ് മോട്ടോര്‍സൈക്കിളിനെ ഇന്ത്യന്‍ വിപണിയില്‍ കമ്പനി ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്.

പുത്തന്‍ ടെയില്‍ എന്‍ഡാണ് K 1600B ബാഗറിന്റെ പ്രധാന ആകര്‍ഷണം. ഉയരം കുറഞ്ഞ ഇന്ത്യന്‍ റൈഡര്‍മാര്‍ക്ക് വേണ്ടി മോട്ടോര്‍സൈക്കിളിന്റെ സീറ്റ് ഉയരം കമ്പനി പ്രത്യേകം കുറച്ചിട്ടുണ്ട്.

ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ വിന്‍ഡ്‌സ്‌ക്രീനും K 1600B ബാഗറില്‍ ഒരുങ്ങിയിട്ടുണ്ട്. വിന്‍ഡ് ഡിഫ്‌ളക്ടറുകളോടൊപ്പമുള്ള പുതിയ സൈഡ് പ്രൊഫൈല്‍ മോട്ടോര്‍സൈക്കിളിന്റെ ടൂറിംഗ് പ്രതിച്ഛായയ്ക്ക് മാറ്റ് പകരുന്നുണ്ട്.

1,649 സിസി ഇന്‍ലൈന്‍ സിക്‌സ്‌സിലിണ്ടര്‍ എഞ്ചിനിലാണ് പുതിയ K 1600B ബാഗര്‍ അണിനിരക്കുന്നത്.

160 bhp കരുത്തും 175 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നതും.

സാറ്റലൈറ്റ് റേഡിയോ, ബ്ലൂടൂത്ത് കണക്ടിവിറ്റിയോടെയുള്ള 5.7 ഇഞ്ച് ഫുള്‍കളര്‍ TFT ഇന്‍സ്ട്രമെന്റ് കണ്‍സോളാണ് K 1600B യുടെ മറ്റൊരു ഫീച്ചര്‍.

ഡ്യുവോലെവര്‍, പാരാലെവര്‍ സസ്‌പെന്‍ഷന്‍ യൂണിറ്റുകളോടെയാണ് പുതിയ ബിഎംഡബ്ല്യു K 1600B എത്തുന്നത്.

Top