കൊടുങ്കാറ്റിനെ തുടർന്ന് നേപ്പാളിൽ ഏഴ് പര്‍വതാരോഹകര്‍ കൊല്ലപ്പെട്ടു; രണ്ട് പേരെ കാണാനില്ല

നേപ്പാൾ: അപ്രതീക്ഷിതമായി ഉണ്ടായ കൊടുംകാട്ടിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ഗുർജ ഹിമാൽ കൊടുമുടിയിൽ വെച്ചാണ് അപകടം ഉണ്ടായത്.

കൊല്ലപ്പെട്ട ഏഴ് പേരും പര്‍വതാരോഹകരാണ്. ഇവർക്കൊപ്പം ഉണ്ടായിരുന്ന രണ്ടു പേരെ കാണാൻ ഇല്ല, ഇവർക്കായുള്ള തിരച്ചിൽ തുടരുന്നു. ഇവരുടെ ബേസ് ക്യാമ്പിന്‌ നേരെയുണ്ടായ ശക്തമായ കൊടുങ്കാറ്റാണ് അപകടത്തിൽ കലാശിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് കൊടുംകാറ്റ് ഉണ്ടായത്. സംഭവത്തെ തുടർന്ന് ശനിയാഴ്ച പുലർച്ച ഹെലികോപ്റ്റർ ആയിച്ചിരുന്നെങ്കിലും, മോശമായ കാലാവസ്ഥയെ തുടർന്ന് ഇറക്കാൻ കഴിയാതെ മടങ്ങുകയായിരുന്നു. ബിർ ബഹാദൂർ ബുദമഗാർ പോലീസ് അധികൃതരാണ് ഇക്കാര്യം പറഞ്ഞത്.

ശനിയാഴ്ച ഉച്ചയോടെ ബേസ് ക്യാമ്പിൽ എത്തിയ ഗ്രാമവാസികളാണ് ഇവരുടെ മൃദദേഹങ്ങൾ കണ്ടെടുത്തത്. മരണപ്പെട്ടവരിൽ നാല് പേര് സൗത്ത് കൊറിയൻ പര്‍വതാരോഹകരായിരുന്നു. കാണാതായവർ രണ്ട് നേപ്പാളി ഗൈഡുകളാണ്. കാറ്റ് വീശുമ്പോൾ അഞ്ച് സൗത്ത് കൊറിയൻ പര്‍വതാരോഹകരും നാല് നേപ്പാളി ഗൈഡുകളും ഉണ്ടായിരുന്നു. ശരല്‍ക്കാരത്തെ ഏറ്റവും പീക് ലെവൽ ആയ 7,193 മീറ്റർ ഉയരത്തിലെത്താൻ ഉള്ള ശ്രമത്തിനിടയിലാണ് അപകടം ഉണ്ടാവുന്നത്.

Top