പാരീസ്: ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗില്‍ വെടിവയ്‌പ്പ്. ലോകപ്രശസ്ത സ്ട്രാസ്ബര്‍ഗ് ക്രിസ്മസ് ചന്തയിലാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ പതിമ്മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ടു പേര്‍ കൊല്ലപ്പെടുകയും ചെയ്തു. പരിക്കേറ്റവരില്‍ എട്ടുപേരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന.
പ്രദേശവാസിയായ ഷെരിഫ് ചെക്കാട്ടി(29)ആണ് വെടിവയ്പ്പിന് പിന്നില്‍ എന്ന് പൊലീസ് അറിയിച്ചു. ഇയാളെ പൊലീസ് പിടികൂടാന്‍ നോക്കിയെങ്കിലും രക്ഷപെടുകയായിരുന്നു. ഇസ്‌ലാമിസ്റ്റ് തീവ്രവാദ സംഘടനകളുമായി ചെക്കാട്ടിനു ബന്ധമുണ്ടെന്നാണ് പോലീസ് അറിയിച്ചത്. തീവ്രവാദ ആക്രമണമെന്ന നിലയിലാണ് അന്വേഷണം നടക്കുന്നത്.
ചൊവ്വാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. മരിച്ചവരിലൊരാള്‍ വിനോദസഞ്ചാരത്തിനെത്തിയ തായ്‌ലന്‍ഡ് സ്വദേശിയാണ്. ഗുരുതരമായി പരിക്കേറ്റവരില്‍ ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. പൊലീസിന്റെ വെടിയേറ്റ അക്രമി ടാക്‌സിയില്‍ രക്ഷപ്പെടുകയായിരുന്നു.