സിഡ്‌നി: സ്‌ട്രോബറിയില്‍ നിന്നും മറ്റ് പഴങ്ങളില്‍ നിന്നും മൂര്‍ച്ചയുള്ള വസ്തുക്കള്‍ കണ്ടെത്തിയതിനാല്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സൂചിക്ക് നിരോധനം. പഴങ്ങളില്‍ സൂചി കണ്ടെത്തിയതിനാലാണ് സൂചിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഓസ്‌ട്രേലിയയിലെ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റിലാണ് രസകരമായ സംഭവം അരങ്ങേറിയത്. രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റായ വൂള്‍വര്‍ത്ത്‌സ് ആണ് സൂചിക്ക് നിരോധനം കൊണ്ടുവന്നത്.
100 ല്‍ അധികം പരാതികളാണ് പൊലീസിന് ലഭിക്കുന്നത്. ഈ മാസം ആദ്യം മുതല്‍ ക്വീന്‍സ് ലാന്‍ഡ് സ്‌റ്റോറിലാണ് പഴങ്ങളില്‍ നിന്ന് മൂര്‍ച്ചയുള്ള വസ്തുക്കള്‍ കണ്ടെത്തിയത്.
ആദ്യം എല്ലാവരും സോഷ്യല്‍ മീഡിയയിലെ തമാശയായിട്ടാണ് ഇതിനെ കണ്ടത്. എന്നാല്‍ പറ്റിക്കല്‍ പരിപാടിയുമായി നടക്കുന്ന രണ്ട് കൗമാരക്കാരെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ഗൗരവം പുറത്തുവരുന്നത്.
താത്കാലികമായി വൂള്‍വര്‍ത്ത്‌സ് സൂപ്പര്‍മാര്‍ക്കറ്റില്‍ സൂചി വില്‍പ്പനയ്ക്ക് വെക്കില്ല. യഥാര്‍ത്ഥ പ്രതിയെ കണ്ടുപിടിക്കാന്‍ പൊലീസിന് കഴിയാത്ത സാഹചര്യത്തിലാണ് നടപടി. തങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് മുഖ്യ പ്രാധാന്യം കൊടുക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
പഴങ്ങളില്‍ സൂചികുത്തി വെക്കുന്നവര്‍ക്ക് 10 മുതല്‍ 15 വര്‍ഷം വരെ തടവിന് ശിക്ഷിക്കാവുന്ന പുതിയ നിയമം സര്‍ക്കാര്‍ പുറത്തിറക്കി കഴിഞ്ഞു.