പത്തനംതിട്ടയില്‍ മജിസ്‌ട്രേറ്റിന് തെരുവുനായയുടെ കടിയേറ്റു

പത്തനംത്തിട്ട: പത്തനംതിട്ടയിൽ മജിസ്‌ട്രേറ്റ് ഉൾപ്പെടെ രണ്ടുപേരെ തെരുവുനായ കടിച്ചു. വെട്ടിപ്രത്തുവച്ചാണ് ഇവർക്കുനേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. ജ്വല്ലറി ജീവനക്കാരനായ പ്രകാശൻ എന്നയാളാണ് കടിയേറ്റ രണ്ടാമത്തെയാൾ.

ഇന്നലെ വൈകീട്ടോടെ വെട്ടിപ്രത്ത് മജിസ്‌ട്രേറ്റുമാർ താമസിക്കുന്ന ക്വാട്ടേഴ്‌സിന് സമീപത്താണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. വൈകീട്ട് നടക്കാനിറങ്ങിയ മജിസ്‌ട്രേറ്റിനാണ് നായയുടെ കടിയേറ്റത്. കടിയേറ്റ രണ്ടുപേരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണ്. ജ്വല്ലറി ജീവനക്കാരനായ പ്രകാശനെ ജ്വല്ലറിയിലേക്ക് കടന്നുചെന്നാണ് നായ ആക്രമിച്ചത്. നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.

Top