തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവ് നായ്ക്കളെ വന്ധീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. ഇതുസംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ആക്രമണകാരികളായ നായ്കളെ കൊല്ലാന്‍ നിയമം തടസമില്ല. ഒരു നായ്ക്ക് 2,000 രൂപ നിരക്കില്‍ വന്ധ്യംകരണത്തിന് തുക നല്‍കും. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് നല്‍കുന്ന പ്ലാന്‍ ഫണ്ട് ചെലവഴിച്ചോ എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഉറപ്പുവരുത്തും. ഇതിനായി സോഷ്യല്‍ ഓഡിറ്റ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം പൂവാറില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് വൃദ്ധ മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് പുല്ലുവിള കടല്‍ത്തീരത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് കരുംകുളം പുല്ലുവിള ചെമ്പകരാമന്‍തുറയില്‍ ചിന്നപ്പന്റെ ഭാര്യ ശിലുവമ്മയാണ് (65) മരിച്ചത്. നയാക്കളുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ശിലുവമ്മ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച ഇവരുടെ മകന്‍ സെല്‍വരാജിനും പരിക്കേറ്റു. സെല്‍വരാജ് കടലില്‍ ചാടി രക്ഷപ്പെടുകയായിരുന്നു.