തൃശ്ശൂര്‍: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ പെണ്‍കുട്ടി കിണറ്റില്‍ വീണ് മരിച്ചു. തൃശ്ശൂര്‍ കടങ്ങോടം മേപ്പറമ്പത്ത് ഹരിദാസന്റെ മകള്‍ ഗ്രീഷ്മ(15)യാണ് മരിച്ചത്.
തെരുവുനായ്ക്കള്‍ കടിക്കാന്‍ ഓടിച്ചപ്പോള്‍ രക്ഷപ്പെടാന്‍ ഓടിയപ്പോഴാണ് അപകടം ഉണ്ടായത്. തൊട്ടടുത്ത കിണറ്റിലേക്ക് കാലു തെറ്റി വീഴുകയായിരുന്നു.
വീട്ടിലേക്കുള്ള പാല്‍ വാങ്ങാന്‍ പോയപ്പോഴായിരുന്നു സംഭവം. പാല്‍ വാങ്ങി മടങ്ങി വരുമ്പോള്‍ പട്ടികള്‍ ഗ്രീഷ്മയെ കടിക്കാന്‍ ഓടിക്കുകയായിരുന്നു.
പേടിച്ച് തിരിഞ്ഞോടിയ ഗ്രീഷ്മ കിണറ്റിലേക്ക് കാല്‍ തെറ്റി വീണു. കടങ്ങോട് പ്രദേശം തെരുവുനായ്ക്കളുടെ കേന്ദ്രമാണ്. തെരുവുനായ്ക്കളുടെ ശല്യം ഇവിടെ പതിവാണ്. നിരവധി തവണ പരാതി നല്‍കിയിട്ടും നായകളെ നിയന്ത്രിക്കുന്നതിനു നടപടി ഉണ്ടായിട്ടില്ല.