കോഴിക്കോട് തെരുവ് നായശല്യത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അക്രമകാരിയായ തെരുവുനായ്ക്കളെ പിടികൂടാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്. അംഗനവാടികള്‍ക്കും അവധിയാണ്. കോഴിക്കോട് കൂത്താളി പഞ്ചായത്തിലെ ആറു സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ഇന്നലെ വൈകിട്ട് കൂത്താളിയില്‍ നാല് പേര്‍ക്ക് നായയുടെ കടിയേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. പഞ്ചായത്താണ് അവധി നല്‍കിയത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിര്‍ത്തിവച്ചു.
സംസ്ഥാനത്ത് നിലവില്‍ തെരുവുനായയുടെ ആക്രമണം കാരണം കുട്ടികള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. കഴിഞ്ഞ കുറെ നാളുകളായി ഇ മേഖലയില്‍ തെരുവ് നായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം ഇന്നലെ തിരുവനന്തപുരത്ത് തെരുനായയുടെ ആക്രമണത്തില്‍ നാലു വയസ്സുകാരിക്ക് പരിക്കേറ്റിരുന്നു. അഞ്ചുതെങ്ങ് മാമ്പള്ളിയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെയാണ് തെരുവുനായ കടിച്ചുകീറിയത്. മുഖത്തും കഴുത്തിലും ഉള്‍പ്പടെ ഗുരുതരമായി പരിക്കേറ്റ റോസ്‌ലിയ എന്ന കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.