തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. തൃശൂരും കോഴിക്കോടുമായി ഇന്ന് 3 പേര്‍ക്ക് നായയുടെ കടിയേറ്റു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
കോഴിക്കോട് ഉണ്ണികുളത്തും, തൊട്ടില്‍പ്പാലത്തുമാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഉണ്ണികുളം സ്വദേശി ജിതേഷ് കുമാര്‍ വീടിന് പുറത്ത് ഇറങ്ങിയപ്പോള്‍ ഇന്നലെ രാത്രി 9 മണിയോടെയാണ് കടിയേല്‍ക്കുന്നത്. ഏറെ നേരം ആക്രമണത്തിന് ഇരയായ ജിതേഷ് സ്വയം പ്രതിരോധം തീര്‍ത്താണ് രക്ഷനേടിയത്. കൈയിക്കും കാലിനും പരിക്കേറ്റ യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.
കോഴിക്കോട് തൊട്ടില്‍പ്പാലത്ത് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനാണ് തെരുവുനായയുടെ കടിയേറ്റത്. ആക്കല്‍ സ്വദേശി സത്യന്‍ തൊട്ടില്‍പാലത്തെ സ്ഥപനത്തിലേക്ക് വരുന്നതിനിടെയാണ് ആക്രമണം നേരിട്ടത്. തൃശ്ശൂര്‍ ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ മത്സ്യം വാങ്ങാനെത്തിയ മണത്തല സ്വദേശി ദേവദാസിനെയും തെരുവുനായ കടിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. ദേവദാസിനെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലും വിവിധ ഇടങ്ങളില്‍ തെരുവുനായ ആക്രമണം ഉണ്ടായിരുന്നു.