street dog attack 90 year old women

കൊല്ലപ്പള്ളി: തൊണ്ണൂറുകാരിയെ വീടിനുള്ളില്‍ കടന്ന് തെരുവുനായ്ക്കള്‍ കടിച്ചുകീറി.

തുമ്പിമല കല്ലറയ്ക്കല്‍ മറിയക്കുട്ടിയെയാണ് നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചത്. ഇരുകാലുകളിലും ദേഹത്തും കടിയേറ്റിട്ടുണ്ട്.

മറിയക്കുട്ടിയെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്.ഈ സമയം വീട്ടില്‍ മറിയക്കുട്ടി തനിച്ചായിരുന്നു.

കഴിഞ്ഞ ദിവസം കൊല്ലപ്പള്ളിയില്‍ത്തന്നെ വീടിന്റെ മുറ്റത്തുനിന്ന വീട്ടമ്മയ്ക്കും നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Top