street dog attack; old man dead

street dog

തിരുവനന്തപുരം: വീടിന്റെ സിറ്റ് ഔട്ടില്‍ കിടന്നുറങ്ങുന്നതിനിടെ പുലര്‍ച്ചെ തെരുവ് നായയുടെ കടിയേറ്റ വൃദ്ധന്‍ മരിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവ(90)നാണ് മരിച്ചത്. ഇയാളുടെ മുഖം മുഴുവന്‍ നായക്കൂട്ടം കടിച്ചുകീറിയിരുന്നു.

പുലര്‍ച്ചെ 4.30 ഓടെ ആറോളം നായ്ക്കളാണ് രാഘവനെ ആക്രമിച്ചിരുന്നത്. തെരുവുനായ്ക്കളില്‍ നിന്നും രക്ഷപെടാന്‍ ഇയാള്‍ പുറത്തേയ്ക്ക് ഇറങ്ങിയോടിയെങ്കിലും മതിലില്‍ ഇടിച്ചുവീഴുകയായിരുന്നു.

പിന്നാലെ എത്തിയ നായക്കൂട്ടം വൃദ്ധനെ വീണ്ടും ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ രാഘവനെ വര്‍ക്കല താലൂക്കാശുപത്രിയില്‍ ചികിത്സക്ക് വിധേയനാക്കിയെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

കോഴിക്കോട്ട് രണ്ടു വയസുള്ള കുഞ്ഞിനു നേരെയും തെരുവുനായ ആക്രമണം ഉണ്ടായി. കോഴിക്കോട് സ്വദേശി പറമ്പില്‍ ബസാറില്‍ റംഷീദിന്റെ മകള്‍ ഫാത്തിമ നസ്‌റിനാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ കൈക്കും നെഞ്ചിനുമാണ് മുറിവ്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top