street dog killing; k.t jaleel statement

തിരുവനന്തപുരം: തെരുവ് നായ്ക്കളെ കൊല്ലുമെന്നാവര്‍ത്തിച്ച് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍.

സുപ്രീംകോടതിയില്‍ തെരുവ് നായ്ക്കളെ കൊല്ലില്ലെന്ന് സത്യവാങ്മൂലം നല്‍കിയത് നിയമക്കുരുക്ക് ഒഴിവാക്കാനാവാമെന്നും മന്ത്രി പറഞ്ഞു.

ആക്രമണകാരികളായ തെരുവ് നായ്ക്കളെ കൊല്ലണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും ഇതിന് നിയമം അനുവദിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിലവില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനങ്ങളും അവര്‍ക്ക് കഴിയും വിധം ആക്രമണകാരികളായ നായ്ക്കളെ നേരിടുന്നുണ്ടെന്നും കെ.ടി.ജലീല്‍ കൂട്ടിച്ചേര്‍ത്തു.

കടിക്കാന്‍വരുന്ന നായയെ നേരിടുന്നത് സത്യവാങ്മൂലം അനുസരിച്ചാണോ എന്നും മന്ത്രി പരിഹാസരൂപേണ ചോദിച്ചു.

Top