മുംബൈ: കഴിഞ്ഞ ദിവസത്തെ റെക്കോഡ് കുതിപ്പില്‍നിന്ന് ലാഭമെടുത്ത് നിക്ഷേപകര്‍. സെന്‍സെക്‌സ് 109 പോയന്റ് താഴ്ന്ന് 62,159ലും നിഫ്റ്റി 27 പോയന്റ് നഷ്ടത്തില്‍ 18,456ലുമാണ് വ്യാപാരം നടക്കുന്നത്.
ആഗോള വിപണികളില്‍നിന്നുള്ള പ്രതികൂല സാഹചര്യങ്ങളും അസംസ്‌കൃത എണ്ണവില വീണ്ടും കൂടാന്‍ തുടങ്ങിയതും വിപണിയെ സമ്മര്‍ദത്തിലാക്കി. ചൈനയില്‍ കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവും ഏഷ്യന്‍ സൂചികകളെ ബാധിച്ചു.പവര്‍ഗ്രിഡ് കോര്‍പ്, സിപ്ല, ബജാജ് ഫിനാന്‍സ്, നെസ് ലെ, ടിസിഎസ്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡിവീസ് ലാബ്, ഐടിസി, അദാനി എന്റര്‍പ്രൈസസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.
എച്ച്ഡിഎഫ്‌സി ലൈഫ്, അപ്പോളോ ഹോസ്പിറ്റല്‍, ആക്‌സിസ് ബാങ്ക്, എല്‍ആന്‍ഡ്ടി, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.പൊതുമേഖല ബാങ്ക് സൂചികയാണ് നേട്ടത്തില്‍ മുന്നില്‍. 0.7ശതമാനം ഉയര്‍ന്നു. നിഫ്റ്റി ഐടി, മീഡിയ, മെറ്റല്‍ സൂചികകള്‍ നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലാകട്ടെ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.