തിരുവനന്തപുരം: കോഴി വില കൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.
സംസ്ഥാനത്ത് ഇന്ന് പലയിടങ്ങളിലും നൂറു രൂപയ്ക്കും അതിനു മുകളിലുമായിരുന്നു കോഴി വില്‍പ്പന. സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്കു വിറ്റാല്‍ വലിയ നഷ്ടമുണ്ടാകുമെന്നും വ്യാപാരികള്‍ അറിയിച്ചിരുന്നു.
വ്യാപാരികള്‍ ഇന്ന് വില്‍പ്പന നടത്തിയ നിരക്ക് ഉദ്യോഗസ്ഥര്‍ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തമിഴ്‌നാട്ടിലെ കുത്തകകളുമായി ചേര്‍ന്ന് കേരളത്തിലെ ചില വ്യാപാരികള്‍ കച്ചവടം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.