ജിഎസ്ടി ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കും : ഹഷ്മുഖ് ആദിയ

ഡല്‍ഹി: ജിഎസ്ടി നിരക്കുകളില്‍ മാറ്റം വരുത്തിയതിന് ശേഷം ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കിയില്ലെങ്കില്‍ വന്‍കിട കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ധനകാര്യസെക്രട്ടറി ഹഷ്മുഖ് ആദിയ പറഞ്ഞു.

ചില ഉല്‍പന്നങ്ങളുടെ നികുതി ജിഎസ്ടി കൗണ്‍സില്‍ കുറച്ചിട്ടുണ്ടെന്നും, ഇതിന്റെ ആനുകുല്യം ജനങ്ങള്‍ക്ക് നല്‍കാന്‍ കമ്പനികള്‍ തയാറാവണമെന്നും, ഇത് നല്‍കുന്നുണ്ടോയെന്നത് സംബന്ധിച്ച് കൃത്യമായ പരിശോധനകളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ നോട്ട് അസാധുവാക്കല്‍ സമ്പദ്‌വ്യവസ്ഥയെ ശുദ്ധീകരിച്ചുവെന്നും, തീരുമാനം മൂലം ജനങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന പണമെല്ലാം ബാങ്കിങ് സംവിധാനത്തിന്റെ ഭാഗമായി മാറിയെന്നും, ഇപ്പോള്‍ ഇത് വായ്പ നല്‍കുന്നതിനായി ഉപയോഗപ്പെടുത്താന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top