എറണാകുളത്ത് കർശന നിയന്ത്രണം: 10 പഞ്ചായത്തുകൾ പൂർണമായി അടച്ചിടും

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന എറണാകുളം ജില്ലയിൽ കർശനന നിയന്ത്രണങ്ങൾ. പത്തു പഞ്ചായത്തുകൾ പൂർണമായി കണ്ടെയ്ൻമെന്റ്‌ സോണുകളായി പ്രഖ്യാപിച്ചു. ഈ പഞ്ചായത്തുകൾ അടച്ചിടും. ആലങ്ങാട്, ശ്രീമൂലനഗരം, കടുങ്ങല്ലൂർ, കീഴ്മാട്, കോട്ടുവള്ളി, കുന്നത്തുനാട്, പള്ളിപ്പുറം, രായമംഗലം, വടക്കേക്കര, വാഴക്കുളം എന്നീ പഞ്ചായത്തുകളാണ് പൂർണമായി അടച്ചിടുന്നത്.

ഹോട്ടലുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. പാഴ്സൽ വിതരണം മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഹോട്ടലുകൾക്ക് 9 മണി വരെ പ്രവർത്തിക്കാം. അമ്യൂസ്മെന്റ്‌ പാർക്കുകൾ, എന്റെർടെയ്ൻമെന്റ്‌ പാർക്കുകൾ, ജിമ്മുകൾ, സമ്പർക്കമുണ്ടാകുന്ന കായിക വിനോദങ്ങൾ എന്നിവയും നിരോധിക്കും. പൊലീസിന്റെ കർശന പരിശോധനയുണ്ടാകുമെന്നും കളക്ടർ അറിയിച്ചു.

ജില്ലയിൽ ഇന്ന് 4548 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Top