ക്വാറികള്‍ക്കും ചെറുകിട ഖനനത്തിനും ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കര്‍ശന നിയന്ത്രണം

ന്യൂഡല്‍ഹി: 225 ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്കും ചെറുകിട ഖനനത്തിനും ദേശീയ ഹരിത ട്രൈബ്യൂണല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പരിസ്ഥിതി സംരക്ഷണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.

പരിസ്ഥിതി അനുമതി നല്‍കാനായി ജില്ലാ തലങ്ങളില്‍ രൂപീകരിച്ച സമിതികള്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി. ഇനി എല്ലാ അനുമതിക്കും സംസ്ഥാന അതോറിറ്റിയേയോ കേന്ദ്ര മന്ത്രാലത്തേയോ സമീപിക്കണം. ജില്ലാ കള്കടര്‍മാരുടെ നേതൃത്വത്തിലുള്ള സമിതികളാണ് റദ്ദാക്കിയത്. ജില്ലാതലങ്ങളില്‍ പരിസ്ഥിതി വിദഗ്ധന്‍മാര്‍ ഇല്ലാത്തതാണ് സമിതികള്‍ റദ്ദാക്കാന്‍ പ്രധാന കാരണം.

Top