സൗദിയില്‍ വിദേശികള്‍ നടത്തുന്ന ബിനാമി ബിസിനസ് ഇല്ലാതാക്കുന്നതിന് കര്‍ശന വ്യവസ്ഥകള്‍

saudi

റിയാദ്: സൗദി അറേബ്യയില്‍ വിദേശികള്‍ നടത്തുന്ന ബിനാമി ബിസിനസ് ഇല്ലാതാക്കുന്നതിന് കര്‍ശന വ്യവസ്ഥകള്‍ക്ക് രൂപം നല്‍കിയതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം.

സൗദി ദേശീയ സമ്പദ് വ്യവസ്ഥക്ക് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുന്ന ബിനാമി ബിസിനസ് പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

സൗദി അറേബ്യയിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങളിലേറെയും തന്നെ ബിനാമി സംരംഭങ്ങളാണ്.

വ്യാപാര സ്ഥാപനങ്ങളില്‍ എ.ടി.എം കാര്‍ഡ് സൈ്വപ്പിംഗ് ഉപകരണം ഉള്‍പ്പെടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്ന പോയിന്റ് ഓഫ് സെയില്‍ സംവിധാനം നിര്‍ബന്ധമായി നടപ്പിലാക്കുന്നതിനാണ് ആലോചിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ വന്‍കിട സ്ഥാപനങ്ങള്‍ക്കും തുടര്‍ന്നു ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്കും ഇത് നിര്‍ബന്ധമാക്കുന്നതാണ്. മുഴുവന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും ബാങ്ക് അക്കൗണ്ടും നിര്‍ബന്ധമാക്കും.

Top