strike against kerala-administrative-service

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് നടപ്പാക്കുന്നതിനെതിരെ സെക്രട്ടറിയേറ്റില്‍ യുഡിഎഫ് അനുകൂല സംഘടനകള്‍ നടത്തുന്ന 24 മണിക്കൂര്‍ ഉപവാസം ഇന്ന് ആരംഭിക്കും. കെപിസിസി അധ്യക്ഷന്‍ വി എം സുധീരനാണ് ഉപവാസം ഉദ്ഘാടനം ചെയ്യുന്നത്.

സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് അനുകൂല സംഘടനകള്‍ കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് ബഹിഷ്‌കരിച്ചിരുന്നു. തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് ഇവരുടെ തീരുമാനം.

ഒപ്പിട്ടത്തിന് ശേഷം സമരത്തില്‍ പങ്കെടുക്കുന്നവരെ നിരീക്ഷിക്കാന്‍ ചീഫ് സെക്രട്ടറിക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് ഇന്ന് രാവിലെ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

Top