തൃപ്പൂണിത്തുറ: സേവനവേതന കരാര്‍ പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ഉദയംപേരൂരിലെ ഐ.ഒ.സിയുടെ എല്‍.പി.ജി ബോട്ട്‌ലിംഗ് പ്ലാന്റിലെ കരാര്‍ തൊഴിലാളികളുടെ
അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിച്ചു.
റീജണല്‍ ലേബര്‍ കമ്മിഷണറുമായി സംയുക്ത ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ വെള്ളിയാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്കുന്നെതന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.
പ്ലാന്റിലെ ഹൗസ് കീപ്പിംഗ്, ലോഡിംഗ് -അണ്‍ ലോഡിംഗ് വിഭാഗം തൊഴിലാളികളാണ് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പണിമുടക്കുന്നത്.
ജനവരി 28 മുതല്‍ പ്ലാന്റില്‍ കരാര്‍ തൊഴിലാളികള്‍ മെല്ലെപ്പോക്ക് സമരം നടത്തിവരികയാണ്. ഇതേ തുടര്‍ന്ന് 140 ലോഡ് സിലിണ്ടര്‍ പോകേണ്ട സ്ഥാനത്ത് നേര്‍ പകുതി
ലോഡ് മാത്രമാണ് വിതരണത്തിനായി പോകുന്നത്.
അനിശ്ചിതകാല പണിമുടക്ക് കരാര്‍ തൊഴിലാളികള്‍ തുടങ്ങുന്നതോടെ പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കും. അത് സംസ്ഥാനത്ത് പാചകവാതകക്ഷാമത്തിനും ഇടയാക്കും. കമ്പനി മാനേജ്‌മെന്റ് വിഷയം ഗൗരവത്തിലെടുക്കാത്തതാണ് പ്രധാന പ്രശ്‌നമെന്ന് യൂണിയന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി.