ദിവസങ്ങള്‍ നീണ്ട നിരാഹാര സമരം അവസാനിപ്പിച്ച് ഹാര്‍ദിക് പട്ടേല്‍

HARDHIK

അഹമ്മദാബാദ്: പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവായ ഹാര്‍ദിക് പട്ടേല്‍ 19 ദിവസം നീണ്ടു നിന്ന നിരാഹാര സമരം അവസാനിപ്പിച്ചു.

അനുയായികളുടെ പ്രേരണ കൊണ്ടാണ് സമരം അവസാനിപ്പിച്ചതെന്നാണ് പട്ടേല്‍ പറഞ്ഞത്. വലിയ സമരങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതിന് താന്‍ ആരോഗ്യത്തോടെ തന്നെ ഉണ്ടാവണമെന്ന് അനുയായികള്‍ പറഞ്ഞതിനാലാണ് സമരം അവസാനിപ്പിക്കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

കാര്‍ഷിക കടാശ്വാസവും പട്ടേല്‍ സമുദായത്തിനു സംവരണവും നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ഹാര്‍ദിക് മരണം വരെ നിരാഹാരം ആരംഭിച്ചത്. പൊതുസ്ഥലത്തു സമരം നടത്തുന്നതിന് ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ ഹാര്‍ദിക് തന്റെ കൃഷിയിട വസതിയിലാണ് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. കഴിഞ്ഞ ദിവസം ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഹാര്‍ദിക്കിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Top