സംസ്ഥാനത്ത് 108 ആംബുലന്‍സ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് 108 ആംബുലന്‍സ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. ശമ്പളം സംബന്ധിച്ചും അധികം ഓടുന്ന ഓരോ കിലോമീറ്ററിനും കമ്പനിക്ക് ലഭിക്കുന്ന 15 രൂപയില്‍ 2 രൂപ ജീവനക്കാര്‍ക്ക് നല്‍കണമെന്ന ആവശ്യവും ജീവനക്കാര്‍ ഉന്നയിക്കുന്നുണ്ട്.

ജീവനക്കാരുടെ വേതനം സംബന്ധിച്ച കാര്യത്തില്‍ കരാര്‍ എടുത്തിരിക്കുന്ന ജി വി കെ എം ആര്‍ ഐ കമ്പനി ഇതുവരെയും നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ജീവനാക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നത്. അതേസമയം, മുന്നറിയിപ്പ് നല്‍കാതെയുള്ള സമരത്തിനെതിരെ ചില ജീവനാക്കാര്‍ക്ക് പ്രതിഷേധമുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ട്രോമ കെയര്‍ പദ്ധത്തിയായ കനിവ് 108 ആംബുലന്‍സ് സര്‍വീസ് കഴിഞ്ഞ മാസം 25നാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ ചിലയിടങ്ങളില്‍ ജീവനക്കാര്‍ ആംബുലന്‍സുകള്‍ ഓടിക്കുന്നുണ്ട്. ജീവനക്കാരുമായി ചര്‍ച്ച നടത്താന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ അവര്‍ തയ്യാറാകുന്നില്ലയെന്നും നോട്ടീസ് പോലും തരാതെ മിന്നല്‍ പണിമുടക്കിലേക്ക് നീങ്ങിയത് ദൗര്‍ഭാഗ്യകാരമാണെന്നും കമ്പനി കേരള ഓപറെഷന്‍സ് മാനേജര്‍ ശരവണന്‍ പറഞ്ഞു

Top