തിരുവനന്തപുരം: പണിമുടക്കിനിടെ എസ്ബിഐയുടെ ബ്രാഞ്ച് ആക്രമിച്ച കേസില്‍ എട്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.
തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളി കളഞ്ഞത്. സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ അക്രമം ഗൗരവതരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം 7 വരെ നീട്ടി. എന്‍ജിഒ യൂണിയന്‍ നേതാക്കളാണ് പ്രതികള്‍.