തിരുവനന്തപുരം: പണിമുടക്കിനിടെ എസ്ബിഐ ബ്രാഞ്ച് ആക്രമിച്ച കേസില്‍ പ്രതികളായ എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് പൊലീസ് രംഗത്ത്.
തിരികെ ജോലിയില്‍ പ്രവേശിക്കാനെത്തിയാല്‍ അനുവദിക്കരുതെന്നാണ് പൊലീസ് നല്‍കിയിരിക്കുന്ന നിര്‍ദേശം. പ്രതികളുടെ ഓഫീസുകളിലാണ് നിര്‍ദേശം കൈമാറിയിരിക്കുന്നത്. കീഴടങ്ങാന്‍ നിര്‍ദേശം നല്‍കണമെന്നും ഓഫീസ് ഉദ്യോഗസ്ഥരോട് പൊലീസ് പറഞ്ഞിട്ടുണ്ട്.