തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് 30നു നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന 24 മണിക്കൂര്‍ വാഹന പണിമുടക്ക് 31ലേക്കു മാറ്റി. എസ്എസ്എല്‍സി കണക്കുപരീക്ഷ അന്നേദിവസം നടത്താനുള്ള തീരുമാനത്തെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിയത്.
ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
1000 സിസി മുതല്‍ 1500 സിസി വരെയുള്ള വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് പ്രീമിയം 50 ശതമാനം വര്‍ധിപ്പിക്കാനാണ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിട്ടിയുടെ നിര്‍ദ്ദേശം. ബിഎംഎസ് ഒഴികെയുള്ള സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.