ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ പണിമുടക്കിലേക്കെന്ന് യുഎന്‍എ

തിരുവനന്തപുരം: ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ പണിമുടക്ക് ആരംഭിക്കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ).

മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച ആരംഭിക്കാനിരുന്ന പണിമുടക്ക് മാറ്റിയത്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച നാലിന് നഴ്‌സിംഗ് യൂണിയനുകളുമായി ചര്‍ച്ച നടത്തുന്നുണ്ട്. അന്നു രാവിലെ മിനിമം വേജസ് കമ്മിറ്റിയും വ്യവസായ ബന്ധ സമിതിയും (ഐആര്‍സി) യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിനുശേഷമാണ് മുഖ്യമന്ത്രി നഴ്‌സിംഗ് യൂണിയനുകളെ കാണുന്നത്.

കണ്ണൂര്‍, കോഴിക്കോട് ജില്ലാ കളക്ടര്‍മാരുടെ തീരുമാനം ആലോചനയില്ലാത്തതാണെന്നും നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് ഒരു കാരണവശാലും രോഗികളെ ശുശ്രൂഷിക്കാന്‍ കഴിയില്ലെന്നും യുഎന്‍ഐ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

Top