തിരുവനന്തപുരം: പണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്ബിഐ ബാങ്ക് ആക്രമിച്ച കേസില്‍ കസ്റ്റഡിയിലെടുത്ത രണ്ട് എന്‍ജിഒ യൂണിയന്‍ നേതാക്കളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
അശോകന്‍, ഹരിലാല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇനിയും 13 പേര്‍ കൂടി പിടിയിലാകാനുണ്ട്.
എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിച്ചതടക്കം ഏഴു വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.