ബെയ്ജിംഗ്: വായു മലിനീകരണം കാരണം ചൈനയിൽ ശ്വാസകോശ-കാൻസർ രോഗികളുടെ എണ്ണം വൻതോതിൽ വർധിക്കുന്നു എന്ന് ചൈനീസ് ആരോഗ്യകാര്യ വകുപ്പ്.
കഴിഞ്ഞ 10-15 വർഷത്തിൽ രോഗികളുടെ എണ്ണം വർധിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ചൈനയിൽ ഉണ്ടാകുന്ന വായു മലിനീകരണം ദീർഘനാള്‍ കൂടി നിലനിന്നാൽ ഇനിയും രോഗികളുടെ എണ്ണം വർധിക്കാൻ കാരണമാകും.
300 ദശലക്ഷം ചൈനീസ് ജനങ്ങൾ പുകവലിക്കാരാണ്. എന്നാൽ ശ്വാസകോശ കാൻസർ രോഗികളുടെ എണ്ണം കൂടുന്നത് പുകവലി കാരണമല്ലയെന്നാണ് ചൈനയിലെ അക്കാദമി ഓഫ് മെഡിക്കൽ സയൻസിലുള്ള വിദഗ്ധർ ചുണ്ടികാണിക്കുന്നത്.
വ്യാവസായിക ആവശ്യങ്ങൾക്കായി ചൈന ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് വായു മലിനീകരണത്തിന്റെ പ്രധാന വെല്ലുവിളി ഉയർത്തുന്നത്.
കീടനാശിനികളുടെ അമിതമായ ഉപയോഗവും അർബുദ നിരക്ക് വർദ്ധിക്കാൻ ഇടയാക്കിയിട്ടുണ്ട് .
വേൾഡ് ഹെൽത്ത് ഓർഗനൈസഷൻറെ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിഞ്ഞാൽ എയർ നിലവാരം ഉയർത്തി മൂന്നു മില്യൺ അകാല മരണങ്ങൾ തടയാൻ കഴിയുമെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ പറയുന്നു.
പരിസ്ഥിതി മലിനീകരണം രാജ്യത്ത് ക്യാൻസർ രോഗികളുടെ എണ്ണം വർധിച്ചത് തടയാൻ 2015 ൽ ചൈനീസ് സർക്കാർ പുതിയ പദ്ദതികൾ ആവിഷ്കരിച്ചിരുന്നു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ചൈനയിൽ 4.3 മില്യൺ പുതിയ കാൻസർ രോഗികളാണ് ഉണ്ടായിരുന്നത്. ഇതിൽ 730,000 ശ്വാസകോശ കാൻസർ രോഗികളും ഉൾപ്പെടുന്നു.
ഏകദേശം നാലിലൊരു ചൈനീസ് ജനങ്ങളുടെ മരണത്തിന് കാൻസർ ഉത്തരവാദിയാണ്, ഇത് രാജ്യത്തെ മെഡിക്കൽ സംവിധാനത്തിൽ വലിയൊരു പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.