ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തി. വടക്കന്‍ നേപ്പാളാണ് ഭൂചനത്തിന്റെ പ്രഭവ കേന്ദ്രം. ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. രണ്ടു മാസങ്ങള്‍ക്കിടെ നേപ്പാളില്‍ പ്രഭവ കേന്ദ്രമായി ഉണ്ടാകുന്ന നാലാമത്തെ ഭൂചനമാണിത്.
ബഹുനില കെട്ടിടത്തില്‍ നിന്ന് ആളുകള്‍ ഇറങ്ങിയോടുന്ന സാഹചര്യം ഉണ്ടായി. തുടര്‍ച്ചയായ ഭൂചനം ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഇന്ത്യന്‍ സമയം 11.32 നാണ് ഭൂചനമുണ്ടായത്. ഭൗമ നിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ താഴെയായാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചനമാണ് അനുഭവപ്പെട്ടത്.