സുവ: ഫിജിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഫിജിയിലെ ലംബാസയില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സംഭവത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രാദേശിക സമയം ഞായറാഴ്ച രാത്രി 8.25നാണ് ഭൂചലനം ഉണ്ടായത്. സംഭവത്തില്‍ നാശനഷ്ടങ്ങലും ഒന്നും തന്നെ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. സെപ്റ്റംബറിലും ഫിജിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.