ടെഹ്‌റാന്‍: തെക്കന്‍ ഇറാനില്‍ ശക്തമായ ഭൂചലനം.
കെര്‍മാന്‍ പ്രവിശ്യയിലെ ഹൊജാക്കില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
എന്നാല്‍, ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഭൂകമ്പത്തെ തുടര്‍ന്ന് പ്രദേശത്തെ ആളുകള്‍ വീടുകളില്‍ നിന്നിറങ്ങി ഓടിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗ്രാമപ്രദേശങ്ങളിലെ വൈദ്യുതി, ജല വിതരണങ്ങള്‍ തകരാറിലായിട്ടുണ്ട്.
ഇറാന്‍ സുരക്ഷാ സേന പ്രദേശത്ത് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.