തായ് വാനില്‍ ശക്തമായ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത

earthquake

തായ്പേയ്: തായ് വാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തായ് വാനിലെ പെങ്ഖു കൗണ്ടിയിലുള്ള മഗോംഗ് പ്രദേശത്തുണ്ടായത്.

സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

Top