സൗദിയില്‍ മഴ ശക്തം, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. വെള്ളി, ശനി ദിവസങ്ങളില്‍ രാജ്യത്തിന്റെ വടക്കന്‍, പടിഞ്ഞാറന്‍ പ്രവിശ്യ, മധ്യ പ്രവിശ്യകളിലെല്ലാം മഴ പെയ്തു. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ചിലയിടങ്ങളില്‍ ഇടിമിന്നലും ആലിപ്പഴ വര്‍ഷവുമുണ്ടായി.

താഴ്‌വരകളില്‍ നീരൊഴുക്കും വെള്ളക്കെട്ടുമുണ്ടായിട്ടുണ്ട്. മഴയും കാറ്റും വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ളതിനാല്‍ പ്രദേശവാസികളോട് ജാഗ്രതപാലിക്കാന്‍ സിവില്‍ ഡിഫന്‍സ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അറാര്‍, അല്‍ജൗഫ്, തൈമ, ഉംലജ്, ബദര്‍, അല്‍റൈസ്, യാമ്പു, ഹായില്‍, ജിദ്ദ, മദീന എന്നിവിടങ്ങളിലെല്ലാം മഴയുണ്ടായി.
മക്ക, മദീന, ഹായില്‍, അല്‍ഖസീം, വടക്കന്‍ അതിര്‍ത്തി, കിഴക്കന്‍ പ്രവിശ്യ, മധ്യ പ്രവിശ്യ തുടങ്ങിയ മേഖലകളിലെല്ലാം ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

Top