ശക്തമായ മഴ; ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

DAM

കൊച്ചി: മഴ ശക്തമായതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ നാല് ഷട്ടറുകളാണ് അധികൃതര്‍ തുറന്നത്. ഷട്ടറുകള്‍ തുറന്നതോടെ മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയരുമെന്നും തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Top