ന്യൂനമര്‍ദ്ദം ; നാളെ തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

strong wind,rain

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂമധ്യരേഖയ്ക്കടുത്തും ന്യൂനമര്‍ദ്ദം രൂപം കൊണ്ട സാഹചര്യത്തില്‍ ബുധനാഴ്ച പോണ്ടിച്ചേരി, തമിഴ്നാട്, തെക്ക് ആന്ധ്രപ്രദേശ്, തെക്ക് റായല്‍സീമ, കര്‍ണ്ണാടകയുടെയും കേരളത്തിന്റെയും തെക്കന്‍ ഉള്‍പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്നാട് തീരങ്ങളിലും ഗള്‍ഫ് ഓഫ് മാന്നാര്‍ തീരങ്ങളിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 50 കി.മി വരെയും ചില അവസരങ്ങളില്‍ 60 കി.മി വരെ ഉയരുവാന്‍ സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Top