കുവൈറ്റ്:രാജ്യത്ത് വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനായി ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ആഭ്യന്തരമന്ത്രാലയം.
കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് ബന്ധപ്പെട്ട ഗതാഗതമന്ത്രാലയത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുന്നത്.
എല്ലാ വിദേശികള്‍ക്കും ജി.സി.സി. അംഗരാജ്യങ്ങളിലെ പൗരന്മാര്‍ക്കും മറ്റ് അറബ് രാജ്യക്കാര്‍ക്കും ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ അനുവദിക്കില്ല.
രാജ്യത്ത് നിലവില്‍ 1.9 മില്ല്യന്‍ വാഹനങ്ങളാണ് നിരത്തുകളിലെത്തുന്നത്. എന്നാല്‍ കുവൈത്തിലെ റോഡുകള്‍ക്ക് 1.2 മില്ല്യന്‍ വാഹനങ്ങള്‍ വഹിക്കുന്നതിനേ ശേഷിയുള്ളൂ. വാഹന ഗതാഗതകുരുക്ക് നിയന്ത്രിക്കാന്‍ കഴിയാത്തവിധമായി കഴിഞ്ഞു.
രാജ്യത്ത് വര്‍ധിച്ചു വരുന്ന വാഹന ഗതാഗതക്കരുക്ക് സാമൂഹിക ജീവതത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.
മണിക്കൂറുകള്‍ നീണ്ട ക്യൂവില്‍ കാത്തുകിടക്കുന്ന സ്വദേശികള്‍ ഇക്കാര്യത്തില്‍ കടുത്ത പ്രതിഷേധമാണ് പ്രകടിപ്പിക്കുന്നത്.
വിദേശികളുടെ വാഹനങ്ങളാണ് കൂടുതലെന്നും അതുമൂലമാണ് ഗതാഗതക്കുരുക്ക് വര്‍ധിക്കുന്നതെന്നും ചില പാര്‍ലമെന്റംഗങ്ങളും ആക്ഷേപം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്.