തിരുവനന്തപുരം : സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാനിരീക്ഷണ കേന്ദ്രമാണ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്.
കേരളത്തിന് പുറമേ, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്കുപടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതലാണ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് ജാഗ്രതാനിര്‍ദേശം ബാധകമാണെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.