തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍,ആന്‍ഡമാന്‍ കടല്‍ സമുദ്രഭാഗങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം: ഇന്നും നാളെയും തെക്ക് – കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നീ സമുദ്രഭാഗങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന കാറ്റിനാണ് സാധ്യത.

ഇന്ന് മുതല്‍ മറ്റന്നാള്‍ വരെ വടക്ക് – പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലും, വടക്ക് ആന്ധ്രാപ്രദേശ് തീരത്തും അതിനോട് ചേര്‍ന്ന മധ്യ ബംഗാള്‍ ഉള്‍കടലിലും, വെസ്റ്റ്-ബംഗാള്‍ തീരത്തും ഒറീസ തീരത്തും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 65 കി.മീ വരെ വേഗതയിലും കാറ്റ് വീശിയടിച്ചേക്കാം.

ഇന്ന് മുതല്‍ ഈ മാസം 16 വരെ തെക്ക് – പടിഞ്ഞാറന്‍, മധ്യ – പടിഞ്ഞാറന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് ഗള്‍ഫ് ഓഫ് മാന്നാറില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മേല്‍പറഞ്ഞ ദിവസങ്ങളില്‍ പ്രസ്തുത പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളല്ലെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.

 

Top