ഡൽഹിയിൽ അതിശൈത്യം ശക്തമാകുന്നു ; 12 ട്രെയിൻ സർവീസുകൾ റദ്ദാക്കി

delhi fog

ന്യൂഡൽഹി: രാജ്യതലസ്ഥനത്ത് അതിശൈത്യം ശക്തമായി തുടരുന്നു. കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടതിനെ തുടർന്ന് 12 ട്രെയിൻ സർവീസുകൾ റദ്ദാക്കി. 13 ട്രെയിനുകൾ വൈകുമെന്നും നാല് ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

ഡൽഹിയിലെ കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 22 ഡിഗ്രി സെൽഷ്യസും ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Top