ഭുവനേശ്വര്‍: രാജ്യം വലിയ പ്രക്ഷോഭത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം ചില കുടുംബങ്ങളിലേക്കും ചില സംഭവങ്ങളിലേക്കും ചുരുങ്ങി
യിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
1817 ലെ സായുധ വിപ്ലവത്തിന്റെ 200 വാര്‍ഷികത്തോടനുബന്ധിച്ച് സ്വാതന്ത്ര്യസമര സേനാനികളുടെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷമായിരുന്നു മോദി കോണ്‍ഗ്രസിനെതിരെ പരാമര്‍ശം നടത്തിയത്. പിന്നീട് പ്രധാനമന്ത്രി ഭുവനേശ്വറിലെ പ്രശസ്ത ക്ഷേത്രമായ ലിംഗരാജ് ക്ഷേത്രം സന്ദര്‍ശിച്ചു.
ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഭുവനേശ്വറില്‍ എത്തിയത്. നാല്‍പത് കേന്ദ്രമന്ത്രിമാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ 13 മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, ദേശീയ നേതാക്കള്‍ അടക്കം വലിയ നേതൃനിരയാണു യോഗത്തിനെത്തിയിരിക്കുന്നത്.
അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി ,മുതിര്‍ന്ന നേതാക്കളായ എല്‍കെ അധ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരും ഭുവനേശ്വറിലെ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കും. യോഗം ഇന്നു വൈകുന്നേരം സമാപിക്കും.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും, ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട തന്ത്രങ്ങളാണു പ്രധാനമായും യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്.