അധ്യാപകരെയും വിദ്യാര്‍ഥികളെയും കൊല്ലുമെന്ന് ഭീഷണിക്കത്തെഴുതിയ വിദ്യാര്‍ഥിനി അറസ്റ്റില്‍

threatening note

വാഷിങ്ടണ്‍: ഫ്‌ളോറിഡയിലെ ഡേയ്വിയിലെ സ്‌കൂളില്‍ തോക്ക് കൊണ്ടുവരുമെന്നും അധ്യാപകരെയും വിദ്യാര്‍ഥികളെയും വെടിവച്ചു കൊല്ലുമെന്നും ഭീഷണിക്കത്തെഴുതിയ വിദ്യാര്‍ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു. നോവ മിഡില്‍ സ്‌കൂളിലെ ആറാം തരത്തില്‍ പഠിക്കുന്ന പതിനൊന്നു വയസ്സുകാരിയായ വിദ്യാര്‍ഥിനി കൈപ്പടയിലെഴുതിയ കത്താണ് കണ്ടെടുത്തിട്ടുള്ളത്.

ഫെബ്രുവരി 16, 18 തിയതികളില്‍ തോക്ക് കൊണ്ടുവരുമെന്നും തയ്യാറായി ഇരുന്നോളൂ എന്നും വിദ്യാര്‍ഥിനി കത്തില്‍ ചേര്‍ത്തിട്ടുണ്ട്. അസിസ്റ്റന്റ് പ്രിന്‍സിപ്പാളിന്റെ മുറിയുടെ വാതിലിന് അടിയില്‍ വിദ്യാര്‍ഥിനി കത്ത് കൊണ്ടു പോയി വയ്ക്കുകയായിരുന്നെന്ന് ഡെയ്വി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ലോക്കല്‍ 10 ഡോട്ട് കോമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Top