കാസര്‍കോട്: കാസര്‍കോട് എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് തടവ്. മധൂര്‍ പഞ്ചായത്തിലെ സ്‌കൂള്‍ അധ്യാപകനാണ് 10 വര്‍ഷത്തെ കഠിന തടവ് കോടതി വിധിച്ചത്. അധ്യാപകന്‍ ബാലമുരളിയെയാണ് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചിരിക്കുന്നത്. 2012 – 2013 അധ്യായന വര്‍ഷത്തിലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്.
എല്‍ പി വിഭാഗത്തിലെ ആറ് വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ പീഡന പരാതിയുമായി രംഗത്തെത്തിയിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയതിന് 10 വര്‍ഷവും മറ്റൊരു വകുപ്പില്‍ അഞ്ച് വര്‍ഷം തടവുമാണ് കോടതി വിധിച്ചത്. എന്നാല്‍ ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി എന്ന കാരണത്താല്‍ 10 വര്‍ഷമായിരിക്കും തടവ്. ശിക്ഷയ്ക്ക് പുറമേ 35,000 രൂപ പിഴ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ടെന്നാണ് വിവരം.