പാമ്പു ​ക​ടി​യേ​റ്റ് വി​ദ്യാ​ര്‍​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സ്കൂ​ളി​ന് വീ​ഴ്ച​പ​റ്റി​യെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : വ​യ​നാ​ട് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍ വി​ദ്യാ​ര്‍​ഥി പാമ്പു ​ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സ്കൂ​ളി​ന് വീ​ഴ്ച​പ​റ്റി​യെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്.

വിദ്യാർത്ഥിനിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിച്ചത് കുറ്റകരമായ വീഴ്ചയാണ്. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി ആരോപണവിധേയനായ ഷജില്‍ എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും കുറ്റക്കാരായ ഏല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്കൂ​ളി​ലെ ക്ലാ​സ്മു​റി​ക​ളി​ലെ കു​ഴി​ക​ള്‍ അ​ട​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. സ്കൂ​ള്‍ കെ​ട്ടി​ടം പു​തു​ക്കി​പ​ണി​യാ​ന്‍ നേ​ര​ത്തെ ത​ന്നെ പ​ണം അ​നു​വ​ദി​ച്ചി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചെ​രി​പ്പി​ടാ​തെ വിദ്യാര്‍ഥികള്‍ ക്ലാ​സ്മു​റി​ക​ളി​ലി​രി​ക്ക​ണ​മെ​ന്ന ഒ​രു നി​ര്‍​ദേ​ശ​വും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ല്‍​കി​യി​ട്ടി​ല്ല. ഇ​ക്കാ​ര്യ​വും പ​രി​ശോ​ധി​ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബ​ത്തേ​രി ഗ​വ. സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ഷ​ഹ​ല ഷെ​റി​നാ​ണ് ബു​ധ​നാ​ഴ്ച പാമ്പു​ക​ടി​യേ​റ്റ് മ​രി​ച്ച​ത്. ഷഹ്‌ല ഷെറിന് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റത് ഇന്നലെ വൈകിട്ട് മൂന്നുമണിക്ക് ശേഷമാണ്. ക്ലാസ് മുറിയിലെ പൊത്തില്‍ കാല് കുടുങ്ങിയപ്പോഴാണ് പാമ്പ് കടിയേറ്റത്. എന്നാല്‍ പാമ്പ് കടിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടില്ലെന്നും കാല് പൊത്തില്‍ പോറിയതാണെന്ന് കരുതി പ്രഥമശുശ്രൂഷ നല്‍കിയെന്നുമാണ് സ്‌കൂള്‍ അധകൃതരുടെ വാദം.

സ്‌കൂള്‍ കെട്ടിടത്തില്‍ ഇന്ന് രക്ഷിതാക്കള്‍ നടത്തിയ പരിശോധനയില്‍ നിരവധി മാളങ്ങളുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അധ്യയനവര്‍ഷാരംഭത്തില്‍ ഫിറ്റ്‌നസ് പരിശോധിക്കണമെന്ന നിബന്ധന സ്‌കൂള്‍ ഇതുവരെ പാലിച്ചിട്ടില്ലെന്നും കണ്ടെത്തി. സംഭവത്തില്‍ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറും ഡിഎംഒയും അന്വേഷണം തുടങ്ങി. റിപ്പോര്‍ട്ട് സര്‍ക്കാരിനെ അറിയിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും എന്ന് കലക്ടര്‍ അദീല അബ്ദുല്ല പറഞ്ഞു.

Top