സ്വകാര്യ ബസിന്റെ ഡോര്‍ തലയ്ക്കടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

deadbody

ആറ്റിങ്ങല്‍: ഡോര്‍ തലയില്‍ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. സ്വകാര്യ ബസില്‍ നിന്നും ഇറങ്ങുമ്പോഴായിരുന്നു അപകടം. ഡോര്‍ ശക്തമായി വന്ന് തലയിലടിക്കുകയായിരുന്നു. എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനിയായ വെള്ളല്ലൂര്‍ സ്വദേശി ഗായത്രിയാണ് മരിച്ചത്.

സംഭവത്തെ തുടര്‍ന്ന് സുബ്രഹ്മണ്യം എന്ന സ്വകാര്യ ബസ് പൊലീസ് കസ്റ്റഡയിലെടുത്തു. വിദ്യാര്‍ത്ഥിനി ബസിറങ്ങി മുന്നോട്ടു നീങ്ങുന്നതിനിടെ വാതിലടക്കാതെ വാഹനം മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്.

Top