യുഎസില്‍ അജ്ഞാതന്റെ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരം

shot-dead

ന്യൂഡല്‍ഹി: ഹൈദരാബാദ് സ്വദേശിയായ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിക്ക് ഷിക്കാഗോയില്‍വച്ച് വെടിയേറ്റു. ഡെവ്രി യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയ്‌സില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ മുഹമ്മദ് അക്ബര്‍ (30) നാണ് വെടിയേറ്റത്.

വെടിയേറ്റ മുഹമ്മദ് അക്ബറിന്റെ നില ഗുരുതരമാണെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് സന്ദേശമയച്ചു. ഹൈദരാബാദിലെ ഉപ്പളയിലുള്ള കുടുംബത്തിന് യു.എസിലേക്ക് പോകാന്‍ അടിയന്തര വിസയും ആവശ്യപ്പെട്ടിട്ടുണ്ട്.പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ തെലുങ്കാന ആഭ്യന്തര മന്ത്രി നയാനി നരസിംഗ റെഡ്ഡിയെയും സമീപിച്ചിട്ടുണ്ട്.

അക്ബര്‍ ഭാര്യയുമൊത്താണ് ഷിക്കാഗോയിലാണ് താമസം. പ്രദേശിക സമയം ശനിയാഴ്ച രാവിലെ 8.45 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിക്കാഗോയിലെ അല്‍ബനി പാര്‍ക്കിനു സമീപത്തു വച്ചാണ് മുഹമ്മദ് അക്ബറിന് വെടിയേറ്റത്. പാര്‍ക്കില്‍ നിന്ന് തന്റ കാറിനു സമീപത്തിലേയ്ക്ക് നടക്കുമ്പോഴാണ് അജ്ഞാതന്റെ വെടിയേറ്റത്. അക്ബറിനു നേരെയുള്ള ആക്രമണ കാരണത്തെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല.

Top